Sunday, May 12, 2013

പ്രിയപ്പെട്ട ഉമ്മാ....

ഇന്ന് ലോക മാതൃദിനമാണ്.
ഉമ്മയടക്കമുള്ള എല്ലാ ഉമ്മമാരേയും അവരുടെ മക്കൾ പ്രത്യേകമായി ഓർക്കുന്ന ദിവസം.സത്യത്തിൽ ഞങ്ങൾക്ക് നിങ്ങളെ ഓർക്കാൻ ഇങ്ങിനെയൊരു ദിവസത്തിന്റെ ആവശ്യമൊന്നുമില്ലാട്ടോ ഉമ്മാ..
എന്നാലും ലോകം മാറികൊണ്ടെയിരിക്കുകയല്ലേ... ഇവിടെ ഇപ്പോൾ എല്ലാവർക്കുംഓരോദിവസങ്ങളുണ്ട്‌,പ്രണയിക്കുന്നവർക്കും,അച്ചന്മാർക്കും,കുട്ടികൾക്കും,വൃദ്ധന്മാർക്കും,വനിതകൾക്കും ..എല്ലാവർക്കും ഓരോ ദിനങ്ങൾ .അതിലൊരു ദിനമാണ് മാതൃദിനവും ..
ഇപ്പോൾ പഴയപോലെയോന്നുമല്ല ഉമ്മാ. നമ്മുടെ നാട്ടിൽ അനാഥകുട്ടികളെ സംരക്ഷിക്കാൻ യത്തീംഖാനകൾ ഉണ്ടായിരുന്നില്ലേ.അതുപോലെ ഇപ്പോൾ ഉമ്മമാരെയും,ഉപ്പമാരെയും സംരക്ഷിക്കാൻ നാട് നിറയെ വൃദ്ധ സദനങ്ങളുമുണ്ട്.
അതെന്താ അവരെ മക്കൾ സംരക്ഷിക്കാത്തെ എന്നിപ്പോൾ നിങ്ങൾ സംശയിക്കുന്നുണ്ടാകും.ആർക്കും സമയമില്ലുമ്മാ. മിക്കവാറും വീടുകളിലെ മകനും ഭാര്യക്കും ജോലിയുണ്ടാകും. അതുപോലെ ഇപ്പോൾ ആർക്കും പഴയ പോലെ നാലും അഞ്ചും കുട്ടികൾ ഒന്നുമില്ല ..അതുകൊണ്ട് തന്നെ മകളെ കെട്ടിച്ചു അയക്കുകേം മകന് മറുനാട്ടിൽ ജോലി കിട്ടുകേം ചെയ്‌താൽ പ്രായമായ അച്ഛനും അമ്മേം മാത്രം വീട്ടിൽ തനിച്ചാവും.അവരെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോവാനോ,സമയത്തിന് ഭക്ഷണം കൊടുക്കാനോ ഒന്നും ആരുമുണ്ടാകില്ല.
അപ്പോൾ പിന്നെ മക്കൾ എന്ത് ചെയ്യും.. അച്ഛനേം,അമ്മനേം ഏതെങ്കിലും വൃദ്ധ സദനത്തിൽ ആക്കിയിട്ടു ആ വീട് വാടകയ്ക്ക് കൊടുക്കും.ആ കിട്ടുന്ന വാടക മതിയാകും ചിലപ്പോൾ വൃദ്ധസദനത്തിലെ ചിലവിനു .ഇനി അതും പോരെങ്കിൽ മക്കൾ അയച്ചുകൊടുക്കേം ചെയ്യും ...അതിനൊന്നും അവർക്ക് ഒരു മടിയുമില്ല.
പിന്നെ മക്കളെ പറഞ്ഞിട്ടും കാര്യമില്ല.തൊട്ടടുത്ത്‌ സ്കൂൾ ഉണ്ടായിട്ടും അത് പോരാ കുറച്ചും കൂടി നല്ല സ്കൂളിൽ പഠിക്കട്ടെ മക്കൾ എന്നും കരുതി രക്ഷിതാക്കൾ കുട്ടികളെ ദൂരെയുള്ള സ്കൂളിൽ ചേർക്കും.സ്വാഭാവികമായും കുട്ടികൾ സ്കൂളിനോട് ബന്ധപ്പെട്ടുള്ള ഹോസ്റ്റലുകളിൽ ആണ് താമസിക്കുക.മുലകുടി മാറി തുടങ്ങിയ കുട്ടികൾ വളരെ ചെറുപ്പം മുതലേ ഹോസ്റൽ മെസ്സിലെ ഭക്ഷണവും കഴിച്ചു ഒറ്റയ്ക്ക് കഴിയാൻ നിർബന്ധിതരാവും..
ആ കുട്ടികൾ വളർന്നു ഒരു ജോലിയൊക്കെ കിട്ടിയാൽ അവർ അവരുടെ രക്ഷിതാക്കളെ ഏതെങ്കിലും വൃദ്ധസദനങ്ങളിൽ കൊണ്ട് പോയി ആക്കും.അങ്ങിനെ നോക്കുമ്പോൾ നമുക്കവരെ കുറ്റം പറയാൻ പറ്റുമോ ഉമ്മാ??മനപൂർവമല്ലാത്ത ഒരു പകരത്തിനു പകരം..
മക്കൾ ഇല്ലാത്ത അല്ലെങ്കിൽ മക്കളുണ്ടായിട്ടും പെരുവഴിയിൽ കിടന്നുറങ്ങേണ്ടി വന്ന ഒരുപാട് അമ്മമാർ ഉണ്ട് ഉമ്മാ നമ്മുടെ നാട്ടിൽ.അവരുടെ കാര്യമാണ് കഷ്ട്ടം. അവരെ നോക്കാൻ ആരുമില്ല.നമ്മുടെ സർക്കാരിന് കള്ളന്മാരെയും, കൊലപാതകികളെയും ജയിൽ ഉണ്ടാക്കി മഴയും വെയിലും കൊള്ളാതെ സംരക്ഷിക്കാനുള്ള വകുപ്പേ ഉള്ളൂ.. പാവപ്പെട്ട,നമ്മുടെ രാജ്യത്ത് ജനിച്ചു എന്ന ഒരൊറ്റ തെറ്റുമാത്രം ചെയ്ത അനേകായിരങ്ങൾ കടത്തിണ്ണയിലും റോഡരികിലും കിടന്നുറങ്ങുമ്പോളാണ് ഈ കള്ളന്മാരെല്ലാം മഴയും വെയിലും കൊള്ളാതെ സമയത്തിന് ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്നത്..
ഞങ്ങൾ പ്രവാസികളിൽ പലരും ചെയ്യുന്ന ഒരുപരിപാടിയുണ്ട് ഉമ്മാ.നമ്മുടെ നാട്ടിലൊക്കെ ഇപ്പോൾ എല്ലാവർക്കും ഫോണ്‍ ഉണ്ട്.ഞങ്ങളൊക്കെ എന്നും ഞങ്ങളുടെ ഭാര്യമാരെ വിളിച്ചു ഒരുപാട് നേരം സംസാരിക്കും.ഉമ്മാരോട് മിക്കവാറും ആഴ്ചയിൽ ഒരു ദിവസമേ സംസാരിക്കൂ. ഭാര്യയോട് ഒരു മണിക്കൂർ സംസാരിക്കുമ്പോൾ ഉമ്മാനോട് ഒരു അഞ്ചു മിനുട്ട് സംസാരിച്ചാൽ ഞങ്ങൾക്കൊന്നും സംഭവിക്കില്ല. എന്നാലും ഞങ്ങൾ സംസാരിക്കില്ല.ഓ .ഉമ്മാക്ക് സംസാരിക്കാൻ അവിടെ ഉപ്പയുണ്ടല്ലോ.ഓൾക്ക് ഞാൻ മാത്രമല്ലേ ഉള്ളൂ എന്ന ഒരു ചിന്തയാണ് പലർക്കും..
അതൊന്നും നമ്മൾ പറഞ്ഞിട്ട് കാര്യമില്ല ഉമ്മാ.ഞാൻ മറ്റു വിശേഷങ്ങൾ പറയാം.. ഇപ്പോളിവിടെ ഒരുപാട് പേർ ഉമ്മാനെ അറിയും.ഉമ്മാക്ക് എന്നെ എന്തുമാത്രം ഇഷ്ട്ടമായിരുന്നു എന്നും അവർക്കറിയാം.ഞാൻ ഇടക്കൊക്കെ ഉമ്മാനെ കുറിച്ചു എന്തെങ്കിലുമൊക്കെ എഴുതി അവരെ വിഷമിപ്പിക്കും. ഇനി കുറച്ചു കാലത്തേയ്ക്ക് ഒന്നും എഴുതിന്നില്ലാന്നു കരുതിയതാ.അപ്പോഴാണ്‌ ഈ മാതൃദിനം വന്നണഞ്ഞതു .
തന്നെയുമല്ല ഞാൻ ഉമ്മനെ കുറിച്ച് പറയുമ്പോളെല്ലാം എന്റെ കൂട്ടുകാർ ഉമ്മാക്ക് വേണ്ടി പ്രാർത്വിക്കാറുണ്ട്.നമ്മുടെ പള്ളിയിലെ ഉസ്താദിനു നൂറു രൂപ കൊടുത്തിട്ട് അദ്ദേഹം ഉമ്മാക്ക് വേണ്ടി പ്രാർത്വിക്കുന്നതിലും കൂടുതൽ ആത്മാർഥത എന്റെ കൂട്ടുകാരുടെ പ്രാർഥനക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം.,.
എല്ലാ അമ്മമാർക്കും മാതൃദിനം ആശംസിക്കുന്നതോടൊപ്പം എല്ലാ മക്കൾക്കും അവരുടെ അമ്മമാരെ ഓർക്കാനുള്ള ഒരു ദിവസം കൂടിയായിരിക്കട്ടെ ഈ മാതൃദിനമെന്നു ആഗ്രഹിക്കുന്നു..

Muhammed Jibin C N

Saturday, July 2, 2011

ഉമ്മ

എനിക്കെന്റെ ഉമ്മയെ ഓർമ്മവരും
കത്തുന്ന മെഴുകുതിരി കാണുമ്പോൾ

വൃത്തത്തിലൊഴുകുന്ന
ജലം പോലെ ജ്വലനം
അവസാനിക്കാത്ത
കഥപോലെ ഉരുകൽ

ഉമ്മയുടെ നിറസാന്നിധ്യത്തിന്റെ ഓര്‍മത്തുടിപ്പുകള്‍


മ്മയെപ്പറ്റി ഓര്‍ക്കുമ്പോഴേക്കും വികാരങ്ങള്‍ തള്ളിക്കയറുന്നു. അവര്‍ കണ്‍മുമ്പില്‍ നിന്ന്‌ അപ്രത്യക്ഷമായിട്ട്‌ ഇരുപത്തി ആറ്‌ വര്‍ഷം പിന്നിട്ടെങ്കിലും ഇപ്പോഴും അവരുടെ സ്‌നേഹവാത്സല്യത്തിന്റെ കുളിര്‍മ അനുഭവപ്പെടും പോലെ തോന്നുന്നു. ഉമ്മയെപ്പറ്റി എത്ര പറഞ്ഞാലും എഴുതിയാലും തീരുകയില്ല. യുവത പ്രസിദ്ധീകരിച്ച സ്‌ത്രീ: മധുരവും കയ്‌പും എന്ന പുസ്‌തകത്തില്‍ ഞാന്‍ എഴുതിയ ഒന്നാമത്തെ അധ്യായം `ഉമ്മാ...' എന്നാണ്‌.

ഉമ്മയെ ഓര്‍ക്കുമ്പോള്‍..

മൂന്നില്‍ പഠിക്കുമ്പോള്‍, ഒരു ദിവസം വീട്ടിലുണ്ടായിരുന്ന പുതിയ ബ്ലേഡും എടുത്തു ഞാന്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങി. ഉമ്മ വിലക്കി. മൂര്‍ച്ചയുള്ള ബ്ലേഡണ്, കൊണ്ട് പോകേണ്ട എന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ വാശി പിടിച്ചു ബ്ലേഡ്‌ കൊണ്ടുപോയി.(ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര വാശിക്കാരനായിരുന്നു. ഉധേചിച്ചത് കിട്ടിയില്ലെങ്കില്‍ വാതിലി നോടായിരുന്നു ദേഷ്യം തീര്‍ക്കാര്).

അല്ലാഹ്..... നമ്മുടെ ഉമ്മ


അല്‍ഖമയെ തിരുനബിക്കിഷ്‌ടമായിരുന്നു. ഭക്തനും വിശുദ്ധനുമായ സ്വഹാബി. സുന്നത്തുകളോട്‌ അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള സത്യവിശ്വാസി. അല്‍ഖമ മാരകരോഗം പിടിപെട്ടു കിടപ്പിലായി.
അദ്ദേഹത്തിന്റെ ഭാര്യ നബിയുടെ അരികിലെത്തി വിവരം പറഞ്ഞു. ഉമറിനെയും അലിയെയും ബിലാലിനെയും റസൂല്‍ പറഞ്ഞയച്ചു. അവര്‍ അല്‍ഖമയെ പരിചരിച്ചു.
മരണം കാത്തുകിടക്കുന്നതിനാല്‍ കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അല്‍ഖമയ്‌ക്ക്‌ അതേറ്റു ചൊല്ലാന്‍ കഴിയുന്നില്ല. ബിലാല്‍ വേഗം റസൂലിന്റെ അരികിലെത്തി വിവരം പറഞ്ഞു: ``റസൂലേ, അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയുന്നില്ല!'' തിരുനബി കുറേ ആലോചിച്ച ശേഷം ചോദിച്ചു: ``അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ?'' ബിലാലിന്റെ മറുപടി: ``അദ്ദേഹത്തിന്റെ പിതാവ്‌ നേരത്തെ മരിച്ചിട്ടുണ്ട്‌. വൃദ്ധയായ ഉമ്മ അവിടെയുണ്ട്‌.'' ``ശരി. ആ മാതാവിന്റെ അടുത്ത്‌ ചെന്ന്‌ എന്റെ സലാം പറയുക. കഴിയുമെങ്കില്‍ എന്റെ അടുത്ത്‌ വരാനും പറയുക. അല്ലെങ്കില്‍ ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെല്ലാം.'' റസൂലിന്റെ നിര്‍ദേശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി.

റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്‍ഖമയുടെ പെരുമാറ്റത്തെക്കുറിച്ച്‌ അന്വേഷിച്ചു. ആ വൃദ്ധമാതാവ്‌ പറഞ്ഞു: ``എന്റെ മകന്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച്‌ ജീവിക്കുന്നവനാണ്‌, റസൂലേ! എന്നാല്‍ എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട്‌ ചെറിയ വെറുപ്പുണ്ടായിരുന്നു. പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച്‌ എന്നോട്‌ കയര്‍ത്തിരുന്നു.'' തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ്‌ അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയാത്തത്‌.'' തുടര്‍ന്ന്‌, അല്‍ഖമയെ തീയില്‍ ചുട്ടെരിക്കാന്‍ ബിലാലിനോട്‌ റസൂല്‍ കല്‍പിച്ചു. ``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട. എനിക്കത്‌ സഹിക്കാനാവില്ല റസൂലേ'' -ആ ഉമ്മ കരഞ്ഞു പറഞ്ഞു. ``അല്ലാഹുവിന്റെ ശിക്ഷ ഇതിലേറെ കഠിനമാണ്‌. നിങ്ങളവന്‌ മാപ്പുനല്‍കിയാല്‍ അവന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അവന്റെ നമസ്‌കാരവും നോമ്പും സല്‍ക്കര്‍മങ്ങളുമെല്ലാം നഷ്‌ടത്തിലാകും'' അവര്‍ മകന്‌ മാപ്പുനല്‍കി; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും അല്‍ഖമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ ചൊല്ലുന്നുണ്ടായിരുന്നു.

 ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ, അല്‍ഖമ ഇഹലോകത്തോട്‌ യാത്ര പറഞ്ഞു. തിരുനബി(സ) തന്നെയായിരുന്നു മയ്യിത്ത്‌ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കിയത്‌. ഉമ്മയോളം വരില്ല മറ്റൊന്നും എന്നതാണ്‌ ഈ ചരിത്രത്തില്‍ നിന്നുള്ള പാഠം. പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്‌. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം. ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന്‌ അലങ്കാരമാണ്‌. അവരുടെ സഹവാസം മഹാഭാഗ്യമാണ്‌. അവരുടെ പ്രാര്‍ഥനകള്‍ നമുക്ക്‌ കാവലാണ്‌. ആ കൈത്തലങ്ങള്‍ ആശ്വാസത്തിന്റെ മേഘവര്‍ഷമാണ്‌. അവര്‍ കൂട്ടിനുണ്ടെങ്കില്‍ അതിലേറെ വലിയ സമ്പത്തില്ല. അവരുടെ സന്തോഷത്തേക്കാള്‍ മികച്ച ലക്ഷ്യമില്ല. അവര്‍ക്കായുള്ള പ്രാര്‍ഥനയേക്കാള്‍ ഉന്നതമായ പ്രത്യുപകാരവുമില്ല! നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈ വിനിതനെയും കുടുംബത്തെയും ഉള്‍പ്പെടുത്തണെ... .നാഥന്‍ നല്ലത് ചെയ്യുവാ‍ന്‍ അനുഗ്രഹിക്കട്ടെ ദുഅ വസ്സിയ്യത്തോടെ
Fathima Sajda

അഗതികള്‍ക്ക് ഉമ്മയായി


ആരോരുമില്ലാതെ കുഷ്ഠരോഗികള്‍ക്ക് താങ്ങും തണലുമാവുകയാണ് കല്ലായിലെ ഫാത്തിമത്ത് ഹജ്ജുമ്മ. 'അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്', ഫാത്തിമത്ത് ഹജ്ജുമ്മ പറഞ്ഞുതുടങ്ങി. തന്റെ ജീവിതത്തെമാറ്റിമറിച്ച സംഭവമുണ്ടായത് അന്നാണ്. ഭര്‍ത്താവിന്റെ സഹോദരി മറിയക്കുട്ടിയെയും കൊണ്ട് ചേവായൂര്‍ കുഷ്ഠരോഗാസ്പത്രിയില്‍ പോയപ്പോള്‍ മനസ്സ് തകര്‍ന്നുപോയി.

ഉമ്മ സ്വപ്നം

പകല്‍ തിരക്കുകളില്‍
ഉമ്മ വരാറില്ല,
കാത്തിരിക്കുന്നുവെന്നോര്‍മ്മപ്പെടുത്താന്
‍ജീവിതം പാതിപകുത്തെടുത്തവള്‍
മിസ്സ് കോളുകളടിക്കുംനേരവും
ഉമ്മയോടു മിണ്ടിയെട്ടത്ര
കാലമായെന്നോര്‍ക്കാറില്ല.

എന്റെ ഉമ്മ...

"ഉമ്മ" എന്നോര്‍ക്കുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ ഓടിയെത്തുന്നത്, പരിഭവവും സംഘടവും നിറഞ്ഞ ഒരു മുഖമാണ്. ഈ സംഘടവും പരിഭവവുമെല്ലാം എല്ലായിപ്പോഴും സ്വന്തം മക്കളെ മാത്രം ഓര്‍ത്തു കൊണ്ടായിരിക്കും. മക്കള്‍ എത്ര വളര്‍ന്നു വലുതായാലും, എത്ര പുരോഗമിച്ചാലും, ഉമ്മയുടെ മനസ്സില്‍ ആ പിഞ്ചു കുട്ടിയുടെ സ്ഥാനം മാത്രമായിരിക്കും. ഉമ്മയോട് സംസാരിക്കുമ്പോള്‍ എനിക്കുതോന്നാറുണ്ട്, ഉമ്മ എന്നെ ഇപ്പൊഴും പിച്ചവെക്കാന്‍ പഠിപ്പിക്കുകയാണോ എന്ന്. അത്രയ്ക്ക് സൂക്ഷ്മതയോടെയാണ് ഓരോ കാര്യങ്ങളും അന്യേഷിക്കുന്നത്. നമ്മുടെ വളര്‍ച്ചക്കനുസരിച്ച്‌ മറാത്ത പെരുമാറ്റം ഒരുപക്ഷെ ഉമ്മയുടെത് മാത്രമായിരിക്കും. 

ഉമ്മ: സ്‌നേഹ സാഗരം

ചരിത്രത്തില്‍ നിന്നും തുടങ്ങാം. രാത്രി പതിവ് പോലെ നിസ്‌ക്കാരവും ഭക്ഷണവും കഴിഞ്ഞ് കിടന്നുറങ്ങിയതാണ്, പെട്ടന്നാണ് വീട്ടന്റെ ഒരു ഭാഗത്ത് അസാധാരണമായ ശബ്ദം കേള്‍ക്കുന്നത്. വീട്ടുടമസ്ഥന്‍ ഏഴുന്നേറ്റ് നോക്കിയപ്പോഴാണ് വീട്ടില്‍ കള്ളന്‍ കയറിയ വിവരം അറിയുന്നത്. ഒച്ചപ്പാടും ബഹളവുമായി, അയല്‍ വാസികള്‍ മറ്റും ഓടിവന്നു.

സഹനത്തിന്റെ തണല്‍മരയായി എന്റെ ഉമ്മ


ഉമ്മ എനിക്കെന്നുമൊരു നോവാണ്‌. സങ്കടങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയിലും അരവയറൂണിന്റെ സമൃദ്ധിയെക്കുറിച്ച്‌ മാത്രം കിനാവ്‌ കണ്ട ഒരുപാവം ഏറനാടന്‍ വീട്ടമ്മ. പരിഷ്‌ക്കാരമോ പൊങ്ങച്ചമോ അക്ഷരജ്ഞാനമോ ഒന്നുമില്ലാത്ത തനി നാട്ടിന്‍പുറത്തുകാരി. സഹനങ്ങളുടെ തണല്‍മരമായും ക്ഷമയുടെ വടവൃക്ഷമായും ഞങ്ങള്‍ ആറുമക്കളെ നട്ടുനനച്ചുവളര്‍ത്തിയ സ്‌നേഹ ഗോപുരം. പ്രയാസങ്ങളുടെ കടത്തുതോണിയില്‍ കയറിയിട്ട്‌ ആറുപതിറ്റാണ്ടു കടന്നുപോയി. പക്ഷേ ഇന്നും ആതോണി സുരക്ഷിതമായ ഒരു തീരമണഞ്ഞുവോ..?