Saturday, July 2, 2011

ഉമ്മയെ ഓര്‍ക്കുമ്പോള്‍..

മൂന്നില്‍ പഠിക്കുമ്പോള്‍, ഒരു ദിവസം വീട്ടിലുണ്ടായിരുന്ന പുതിയ ബ്ലേഡും എടുത്തു ഞാന്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങി. ഉമ്മ വിലക്കി. മൂര്‍ച്ചയുള്ള ബ്ലേഡണ്, കൊണ്ട് പോകേണ്ട എന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ വാശി പിടിച്ചു ബ്ലേഡ്‌ കൊണ്ടുപോയി.(ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര വാശിക്കാരനായിരുന്നു. ഉധേചിച്ചത് കിട്ടിയില്ലെങ്കില്‍ വാതിലി നോടായിരുന്നു ദേഷ്യം തീര്‍ക്കാര്).


അങ്ങനെ സ്കൂളില്‍ എത്തി, എന്റെ സഹപാഠിയായ മന്സൂരിനു ഞാന്‍ ബ്ലേഡ്‌ കാണിച്ചു, എന്നിട്ട് പറഞ്ഞു: "ഇതാ മോനെ പുതിയ ബ്ലേഡ്‌ !" അവന്‍ അത് എന്നോട് വാങ്ങാന്‍ ശ്രമിച്ചു. ഞാന്‍ കൊടുത്തില്ല. അവന്‍ ബലം പ്രയോഗിച്ചു. അതില്‍ ബ്ലേഡ്‌ കൊണ്ട് എന്റെ ഇടത്തെ കൈ മുറിഞ്ഞു. ചോര ഒഴുകി. ചോര കണ്ട ടീച്ചര്‍ പരിഭ്രമിച്ചു. സ്കൂളിന്റെ താഴെ ഉണ്ടായിരുന്ന ടൈലര് ന്റെ അടുത്ത് നിന്ന് തുണി കൊണ്ട് വന്നു എന്റെ കൈ കെട്ടി.എന്നെ വീട്ടില്‍ അയച്ചു. മന്‍സൂറിന് വഴക്കും.

ഇപ്പോഴും എന്റെ ഇടത്തെ കയ്യില്‍ ആ മുറിവിന്റെ പാടുണ്ട്. അത് കാണുമ്പോള്‍ ഞാന്‍ മന്‍സൂറിനെ ഓര്‍ക്കും. പിന്നെ എന്റെ ഉമ്മാനെയും. ഉമ്മ പറഞ്ഞത് കേള്‍ക്കാതതിനുള്ള ശിക്ഷ.

ഉമ്മ യെ ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണ് നിറയുന്നു. ഞാന്‍ അഞ്ചില്‍ പഠിക്കുമ്പോള്‍ എന്നെ വിട്ടു ഈ ലോകത് നിന്നും വിട പറഞ്ഞു, എന്റെ ഉമ്മ.

മനസ്സ് തുറന്നു, സ്വബോധത്തോടെ ഉമ്മനെ സ്നേഹിക്കാന്‍ പോലും എനിക്ക് അവസരം കിട്ടിയില്ല.

ഞാന്‍ സമ്പാദിക്കുമ്പോള്‍ അതില്‍ നിന്നും ഉമ്മക്കും നല്‍കാന്‍ എന്റെ മനസ്സ് കൊതിക്കുന്നു.

നാട്ടില്‍ പോകുമ്പോള്‍ ഉമ്മക്ക് സാദനങ്ങള്‍ വാങ്ങാന്‍ എനിക്ക് ഭാഗ്യമില്ലാതെ പോയല്ലോ..

ചെറുപ്പത്തില്‍ ഉമ്മ എന്നോട് പാല്‍ വാങ്ങി വരാന്‍ പറഞ്ഞ നേരം , ഉറക്കത്തിന്റെ ലഹരിയില്‍ ഞാന്‍ അനുസരിക്കതിരുന്നപ്പോള്‍, ഉമ്മ തന്നെ പോയി പാല്‍ കൊണ്ടുവന്നത് ഓര്‍ക്കുമ്പോള്‍, എന്റെ കണ്ണ് നിറയുന്നു.

ഉമ്മയുടെ അനുസരണയുള്ള മോനാകാന്‍, ഇപ്പോള്‍ ബോധം വന്നപ്പോള്‍, ഉമ്മ എന്റെ അരികില്‍ ഇല്ലല്ലോ അല്ലാഹ്..

അല്ലാഹ്..എന്റെ ഉമ്മാക്കും ഉപ്പാക്കും നീ സ്വര്‍ഗം നല്‍കേണമേ..

No comments:

Post a Comment