Saturday, July 2, 2011

ഉമ്മ

എനിക്കെന്റെ ഉമ്മയെ ഓർമ്മവരും
കത്തുന്ന മെഴുകുതിരി കാണുമ്പോൾ

വൃത്തത്തിലൊഴുകുന്ന
ജലം പോലെ ജ്വലനം
അവസാനിക്കാത്ത
കഥപോലെ ഉരുകൽ



കണ്ട് കണ്ട്
മരണത്തിന്റെ മാലാഖക്കും
മടുത്തിട്ടുണ്ടാകണം

ഇടനെഞ്ജ് പിളരുമ്പോൾ
മഴയായി പെയ്തിട്ടുണ്ടാകുമോ
ശാശ്വതസമാധാനത്തിലേക്ക്
നിന്റെ യാത്രയെന്ന്


കെടുത്തിയ മെഴുകുതിരിയുമായി
ലക്ഷ്യത്തിലേക്ക് പറക്കുമ്പോൾ
കണക്കുകൂട്ടലുകളൊക്കെ
തെറ്റിപ്പോയല്ലോയെന്ന്
മാലാഖക്കും തോന്നിയിട്ടുണ്ടാകണം

അല്ലെങ്കിൽ പിന്നെ എന്തിനാണ്‌
എല്ലാ തടാകങ്ങളിലും മുങ്ങി
തന്റെ ചിറകുകൾ,

തന്റെ ചിറകുകൾ
തണുപ്പിച്ചുകൊണ്ടിരിക്കുന്നത്!

No comments:

Post a Comment